ബംഗളൂരു: മക്കളെ കാണുന്നതിനായി മുൻ ഭാര്യയുടെ വീടിന് മുന്നിൽ ധർണ സമരം നടത്തി ഐ.പി.എ സ് ഉദ്യോഗസ്ഥൻ. ഐ.പി.എസ് ഉദ്യോഗസ്ഥ കൂടിയായ മുൻ ഭാര്യയുടെ വീടിനുമുന്നിലാണ് മക്കളെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കലബുറഗി ആഭ്യന്തര സുരക്ഷാ വിഭാഗം പൊലീസ് സൂപ്രണ്ടായ അരുൺ രംഗരാജൻ കുത്തിയിരിപ്പ് സമരം നടത്തിയത്. ഞായറാഴ്ച വൈകീട്ട് 5.30ന് വസന്ത്നഗറില്‍ താമസിക്കുന്ന മുൻ ഭാര്യയുടെ വീടിനു മുന്നിലാണ് സംഭവം. മുതിർന്ന ഉദ്യോഗസ്ഥൻ ധർണയിരുന്നതിനാൽ സ്ഥലത്തെത്തിയ പൊലീസുകാരും എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായി.
മക്കളെ കാണാന്‍ മുൻ ഭാര്യ അനുവദിക്കുന്നില്ലെന്നാണ് അരുൺ ആരോപിക്കുന്നത്. ധർണ തുടങ്ങിയതോടെ മുൻ ഭാര്യയും ഹോം ഗാർഡ് ഡെപ്യൂട്ടി കമാൻഡൻറ് ജനറലുമായ ഇലക്കിയ കരുണാകരൻ പൊലീസിനെ വിളിക്കുകയായിരുന്നു. അരുൺ ആവശ്യമില്ലാതെ പ്രശ്നമുണ്ടാക്കുകയാണെന്നായിരുന്നു ഇവർ ആരോപിച്ചത്.
താൻ സമാധാനപരമായി ധർണയിരിക്കുകയാണെന്ന് അരുൺ പൊലീസിനോട് അറിയിച്ചു. തുടർന്ന് രണ്ടു മക്കളെയും കണ്ടശേഷമാണ് അരുൺ ധർണ അവസാനിപ്പിച്ച് മടങ്ങിയത്. മക്കളെ കാണാന്‍ ബംഗളൂരുവിലെത്തിയതാണെന്നും എന്നാല്‍, ഇതിന് മുന്‍ ഭാര്യ അനുവദിക്കാത്തതിനാലാണ് വീടിന് മുന്നില്‍ ധര്ണയിരുന്നതെന്നും അരുണ്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കര്ണാടകത്തിലെത്തുന്നതിനുമുമ്പ് ഇരുവരും ഒന്നിച്ച് ഛത്തിസ്ഗഢില്‍ ജോലിചെയ്തിരുന്നു. അവിടെ വെച്ചാണ് വിവാഹിതരായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.