െഎ.ആർ.ടി.സി അഴിമതി: ലാലുവി​െൻറ ഭൂമി എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ ജപ്​തി ചെയ്​തു

പട്​ന: ​െഎ.ആർ.ടി.സി അഴിമതിയുമായി ബന്ധപ്പെട്ട്​ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ്​ യാദവി​​െൻറ ഭൂമി എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ ജപ്​തി ചെയ്​തു. 45 കോടി വിപണി വിലയുള്ള പട്​നയിലെ ഭൂമിയാണ്​ ഇ.ഡി ഏ​​റ്റെടുത്തിരിക്കുന്നതെന്നാണ്​ റിപ്പോർട്ടുകൾ. ലാലുവി​​െൻറ കുടുംബത്തി​​െൻറ ഉടമസ്ഥയിലുള്ള ഭൂമിയിൽ ഷോപ്പിങ്​ മാൾ പണിയാനിരിക്കെയാണ്​ നടപടി ഉണ്ടായിരിക്കുന്നത്​.

കള്ളപ്പണ നിരോധന നിയമപ്രകാരമാണ്​ ഭൂമി ഏറ്റെടുത്തിരിക്കുന്നത്​. കഴിഞ്ഞയാഴ്​ച കേസുമായി ബന്ധപ്പെട്ട്​ ലാലു പ്രസാദ്​ യാദവി​​െൻറ ഭാര്യ റാബ്​റി ദേവിയെ അന്വേഷണ സംഘം ചോദ്യം ചെയ്​തിരുന്നു. നേരത്തെ മകൻ തേജസ്വി യാദവിനെയും കേസുമായി ബന്ധപ്പെട്ട്​ രണ്ട്​ തവണ ചോദ്യം ചെയ്​തിരുന്നു.

കഴിഞ്ഞ ജൂലൈയിലാണ്​ ​െഎ.ആർ.ടി.സി ഹോട്ടൽ ​അഴിമതിയുമായി​ ബന്ധപ്പെട്ട്​ ലാലുവിനെതിരെ ഇ.ഡി കേസ്​ രജിസ്​റ്റർ ചെയ്​തത്​.

Tags:    
News Summary - IRCTC scam: Enforcement Directorate attaches Lalu Prasad Yadav’s land in Patna-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.