അഹ്മദാബാദ്: ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ പ്രതികളായ ഗുജറാത്ത് പൊലീസിലെ മുൻ ഉദ്യോഗസ്ഥരായ ഡി.ജി. വൻസാെര, എൻ.കെ. അമിൻ എന്നിവർ സമർപ്പിച്ച വിടുതൽ ഹരജിയെ എതിർത്ത് സി.ബി.െഎ.
കേസിൽ ഇരുവരുടെയും പങ്ക് തെളിയിക്കാനാവശ്യമായ തെളിവുണ്ടെന്ന് അന്വേഷേണാദ്യോഗസ്ഥൻ അഹ്മദാബാദിലെ പ്രത്യേക സി.ബി.െഎ കോടതിയെ അറിയിച്ചു. വ്യാജ ഏറ്റുമുട്ടൽ സംഭവത്തിെൻറ സൂത്രധാരൻ വൻസാെരയാണെന്നും അമിൻ സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്നും വ്യക്തമാക്കുന്ന തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും സി.ബി.െഎ വദിച്ചു. തുടർന്ന് കേസ് മേയ് അഞ്ചിന് പരിഗണിക്കാനായി മാറ്റി.
2004ലാണ് അഹ്മദാബാദ് നഗരപ്രാന്തത്തിൽ ഇശ്റത്ത് ജഹാനെയും മറ്റ് മൂന്നുപേരെയും ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട നാലുപേർക്കും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ കൊല്ലാൻ അവർ പദ്ധതിയിട്ടിരുന്നെന്നുമായിരുന്നു പൊലീസ് ഭാഷ്യം.
ഹൈകോടതി നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് സംഭവം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തിയത്. തുടർന്ന് അന്വേഷണം സി.ബി.െഎക്ക് കൈമാറി.
സി.ബി.െഎ കുറ്റപത്രം കെട്ടിച്ചമച്ചതും രാഷ്ട്രീയ താൽപര്യത്തോടെയുള്ളതുമാണെന്ന് അഹ്മദാബാദ് ക്രൈംബ്രാഞ്ച് മുൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ആയിരുന്ന വൻസാരെ വാദിച്ചു.
മറ്റൊരു പ്രതിയായിരുന്ന മുൻ ഡി.ജി.പി പി.പി. പാണ്ഡെയെ കുറ്റമുക്തനാക്കിയതുപോലെ തന്നെയും ഒഴിവാക്കണമെന്ന് വൻസാരെ അപേക്ഷിച്ചു. തെൻറ സർവിസ് റിവോൾവറിൽനിന്ന് വെടിയുതിർത്തിട്ടില്ലെന്നും തനിക്കെതിരെ തെളിവില്ലെന്നുമായിരുന്നു വ്യാജ ഏറ്റുമുട്ടൽ നടന്ന കാലത്ത് എസ്.പിയായിരുന്ന അമിെൻറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.