ന്യൂഡൽഹി: കടൽക്കൊല കേസിൽ നഷ്ടപരിഹാരത്തുക കൈമാറിയതിെൻറ രേഖകൾ ഹാജരാക്കിയാൽ മാത്രമേ ഇറ്റാലിയൻ സൈനികർക്ക് എതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിക്കുകയുള്ളുവെന്ന് സുപ്രീംകോടതി.
ഇറ്റലി സർക്കാർ ഉടൻ നഷ്ടപരിഹാരം കെട്ടിവെക്കുമെന്നും പ്രതികൾക്ക് എതിരായ ക്രിമിനൽ കേസുകളിലെ നടപടികൾ അവസാനിപ്പിക്കണമെന്നും ഏപ്രിൽ ഒമ്പതിന്് കേസ് പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച വീണ്ടും കേസ് പരിഗണിച്ചപ്പോൾ നഷ്ടപരിഹാരത്തുക ഇറ്റലി ഇതുവരെയും കെട്ടിവെച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
നടപടികൾ അവസാനിപ്പിക്കുന്നതിനു മുമ്പ് ഇറ്റലി നഷ്ടപരിഹാരം കേന്ദ്രസർക്കാരിന് കൈമാറണമെന്നും സർക്കാർ അത് സുപ്രീംകോടതിയിൽ കെട്ടിവെക്കണമെന്നും തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
10 ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും. കൊല്ലപ്പെട്ട മത്സ്യബന്ധന തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ടുടമക്കുമായി 10 കോടി നഷ്ടപരിഹാരം നൽകാമെന്ന് ഇറ്റലി നേരത്തെ സമ്മതിച്ചിരുന്നു.നഷ്ടപരിഹാരത്തുകപോലും നൽകാതെ ഇറ്റാലിയൻ സൈനികർക്ക് എതിരായ നടപടികൾ അവസാനിപ്പിക്കുന്നതിൽ കേരളം എതിർപ്പ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.