ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പിത്തോറഗഢ് ജില്ലയിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിെൻറ മൃതദേഹം ഇന്തോ-തിബത്തൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) സംഘം വീട്ടിലെത്തിച്ചത് 25 കിലോമീറ്റർ ചുമന്ന്. ദുർഘടപാതകളുള്ള ഇവിടെ കുതിരക്കാരനായി ജോലിചെയ്യുന്ന ആളാണ് മരിച്ചത്.
ആഗസ്റ്റ് 30നാണ് ഗ്രാമത്തിൽ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഐ.ടി.ബി.പി 14ാം ബറ്റാലിയൻ അംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം വീട്ടിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. മൃതദേഹം ചുമന്ന് വീട്ടിലെത്തിക്കാൻ എട്ടു മണിക്കൂറെടുത്തു. രാവിലെ 11.30ന് നടന്നു തുടങ്ങിയ ഇവർ വൈകീട്ട് 7.30നാണ് മരിച്ചയാളുടെ ഗ്രാമമായ മുൻസ്യാരിയിലെത്തിയത്. ചെങ്കുത്തായ പർവതനിരകളും കൊക്കകളുമുള്ള മേഖലയിലൂടെയാണ് ഇവർ മൃതദേഹവുമായി നടന്നത്.
കഴിഞ്ഞ ആഴ്ച പിത്തോറഗഢിൽ പരിക്കേറ്റ സ്ത്രീയെ ഐ.ടി.ബി.പി സംഘം രക്ഷപ്പെടുത്തി 15 മണിക്കൂർ ചുമന്നാണ് പുറംലോകത്തെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.