പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്ക് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി ആളുകൾ ജന്മദിനാശംസകൾ നേർന്നു. അദ്ദേഹത്തിന്റെ ജന്മദിനം മാർച്ച് ഒന്നിന് ആണെന്ന വിശ്വാസത്തിലാണ് പ്രധാനമന്ത്രി അടക്കമുള്ളവർ ആശസംകളുമായി എത്തിയത്. എന്നാൽ, ഇതിന് തിരുത്തുമായി മുഖ്യമന്ത്രി ചന്നി തന്നെ രംഗത്തവന്നു.
"ഇന്ന് എനിക്കായി ചൊരിയുന്ന എല്ലാ ആശംസകൾക്കും നന്ദിയുണ്ട്. എന്നിരുന്നാലും, ഇന്ന് എന്റെ ജന്മദിനമല്ല" -ചന്നി ട്വീറ്റ് ചെയ്തു.
"നിങ്ങളുടെ അനുഗ്രഹങ്ങൾ എന്റെ ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു. കൂടുതൽ കഠിനാധ്വാനം ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നു. എന്നിൽ വർഷിച്ച സ്നേഹത്തിന് ഞാൻ എല്ലാവരോടും പൂർണ ഹൃദയത്തോടെ നന്ദി പറയുന്നു. ആശംസകൾ," -മുഖ്യമന്ത്രി തന്റെ ട്വീറ്റിൽ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച ബിഹാർ, പഞ്ചാബ്, തമിഴ്‌നാട് മുഖ്യമന്ത്രിമാരായ നിതീഷ് കുമാർ, ചരൺജിത് സിംഗ് ചന്നി, എം. കെ സ്റ്റാലിൻ എന്നിവർക്ക് പ്രധാനമന്ത്രി മോദി ജന്മദിനാശംസകൾ നേർന്നിരുന്നു.
അവർക്ക് "നല്ല ആരോഗ്യവും ദീർഘായുസ്സും നേരുന്നു" എന്ന് പ്രധാനമന്ത്രി മോദി തന്റെ ട്വീറ്റിൽ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.