കള്ളപ്പണത്തിനെതിരായ യജ്ഞത്തിൽ പങ്കെടുത്ത ജനങ്ങളെ അഭിവാദ്യം അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ട് അസാധുവാക്കിയതുകൊണ്ട് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെങ്കിലും അതിന്‍റെ നേട്ടം ദീർഘകാലത്തേക്ക് നിലനിൽക്കുന്നതാണെന്നും മോദി പറഞ്ഞു.
രാജ്യത്തിന്‍റെ നട്ടെല്ലായ കർഷകർക്കും വ്യവസായികൾക്കും തൊഴിലാളികൾക്കുമാണ് ഇതുകൊണ്ട് ഏറ്റവുമാധികം നേട്ടമുണ്ടാകുക. അഴിമതിയും കള്ളപ്പണവും ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തെ ബാധിക്കാൻ അനുവദിച്ചുകൂടായെന്നും അദ്ദേഹം പറഞ്ഞു.
പണരഹിത ക്രയവിക്രയത്തിനായി ജനങ്ങൾ മുന്നോട്ടുവരണമെന്നും ടെക്നോളജി ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കാൻ ജനങ്ങൾ തയാറാകണമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.