ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യവും ഒരു തീവ്രവാദിയെ വധിച്ചു. ത്രാലിലെ കാ ഹ്ലിൽ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇവിടെ നിന്ന് ആയുധങ്ങളും വെടികോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം മേഖലയിൽ തിരച്ചിൽ തുടരുകയാണ്.
തീവ്രവാദി സാന്നിധ്യമുണ്ടെന്ന സൂചനയെ തുടർന്ന് 42 രാഷ്ട്രീയ റൈഫിൾസും ത്രാൽ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും സംയുക്തമായാണ് മേഖലയിൽ തെരച്ചിൽ നടത്തിയത്. ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് സി.ആർ.പി.എഫ് 180 ബറ്റാലിയൻ എത്തി പ്രദേശം വളയുകയായിരുന്നു. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.