ഹൈദരബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഢിയുടെ മകളും നിലവിലെ മുഖ്യമന്ത്രി വൈ.എസ് ജനൻമോഹൻ റെഡ്ഢിയുടെ സഹോദരിയുമായ വൈ.എസ് ശർമിള പുതിയ പാർട്ടി രൂപീകരിക്കുന്നു. ജൂലൈ എട്ടിന് രാജശേഖര റെഡ്ഢിയുടെ ജന്മദിനത്തിലാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത്
തെലങ്കാന കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ഷർമിളയുടെ പദ്ധതി. തെലങ്കാന രാഷ്ട്ര സമിതി, ബി.ജെ.പി, കോൺഗ്രസ് എന്നിവരുമായൊന്നും ഒരു ബന്ധവും സ്ഥാപിക്കില്ലെന്ന് ഷർമിള പറഞ്ഞു. നിലവിൽ തെലങ്കാനയിൽ കെ.ചന്ദ്രശേഖര റാവു നയിക്കുന്ന ടി.ആർ.എസിന്‍റെ അപ്രമാദിത്യമാണ്.
തെലങ്കാനയിൽ കോൺഗ്രസിന്റെ തകർച്ചയോടെ ശൂന്യമായ പ്രതിപക്ഷത്തിന്‍റെ ഇടത്തിലേക്ക് കടന്നുകയറാനാണ് ശർമിളയുടെ ശ്രമം. നിലവിൽ വലിയ രാഷ്ട്രീയ സ്വാധീനമില്ലാത്ത റെഡ്ഢി സമുദായം കൂടെ നിൽക്കുമെന്നാണ് ശർമിള പ്രതീക്ഷിക്കുന്നത്. ടി.ആർ.എസ് സർക്കാറിനെതിരെ ഏപ്രിൽ 15ന് ശർമിള സത്യഗ്രഹമിരുന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.