ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ധർണ പ്രധാനമന്ത്രി പദത്തിലെത്താനുള്ള നാടകമാണെന്ന് കേന്ദ ്ര മന്ത്രി അരുൺ ജെയ്റ്റ്ലി. മറ്റ് പ്രതിപക്ഷ കക്ഷികളിൽ നിന്ന് ശ്രദ്ധ തിരിച്ച് രാജ്യത്തിെൻറ പ്രതിപക്ഷത്തിെൻറ കേന്ദ്രമായി സ്വയം ഉയർത്തിക്കാട്ടാനാണ് സി.ബി.െഎ അന്വേഷണത്തിനെതിരെയുള്ള മമതയുടെ പ്രതികരണം. കള്ളൻമാരായ ഭരണാധികാരികളുടെ കൂട്ടായ്മയാണ് പ്രതിപക്ഷമെന്നും അദ്ദേഹം ആരോപിച്ചു.
ശാരദ ചിട്ടി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന സി.ബി.െഎ അന്വേഷണത്തിെൻറ പശ്ചാത്തലത്തിൽ മമത ബാനർജിയും കേന്ദ്ര സർക്കാറും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് ജെയ്റ്റിലി അവർക്കെതിരെ രംഗത്തു വന്നത്.
സി.ബിെഎയിൽ നിന്ന് സ്വയം പ്രതിരോധം തീർക്കാനാണ് മമത ധർണയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ ആരോപിച്ചിരുന്നു. കേന്ദ്രത്തിനെതിരെ ധർണയിരിക്കുന്നതിലൂടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ പാതയാണ് മമത പിന്തുടരുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.