അരുൺ ജെയ്​റ്റ്​ലി ചികിത്സ കഴിഞ്ഞ്​ തിരിച്ചെത്തി

ന്യൂഡൽഹി: വൃക്കസംബന്ധമായ ചികിത്സക്കായി അമേരിക്കയിൽ പോയ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി ഇന്ത്യയിൽ​ തിരിച്ചെത് തി. നാട്ടിൽ മടങ്ങി എത്തിയതിൽ അതീവ സന്തോഷവാനാണെന്ന്​ അദ്ദേഹം ട്വീറ്റ്​ ചെയ്​തു.

വൃക്കമാറ്റ ശസ്​ത്രക്രിയക്ക്​ വിധേയനായ ജെയ്​റ്റ്​ലി വിദഗ്​ധ ചികിത്സക്കായിരുന്നു അമേരിക്കയിലേക്ക്​ പോയത്​. ഫെബ്രുവരി ഒന്നിന്​ ബജറ്റ്​ അവതരണത്തിന്​ മുമ്പ്​ തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നുവെങ്കിലും എത്താൻ സാധിച്ചിരുന്നില്ല. പിയൂഷ്​ ഗോയലായിരുന്നു ജെയ്​റ്റ്​ലിക്ക്​ പകരം ബജറ്റ്​ അവതരിപ്പിച്ചത്​.

നേരത്തെ ഡൽഹിയിലെ എയിംസ്​ ആശുപത്രിയിലാണ് ജെയ്​റ്റ്​ലി ​ചികിത്സ തേടിയിരുന്നത്​. 2018 മേയ്​ 14 ന്​ അദ്ദേഹം​ വൃക്കമാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ വിധേയനായി​.

Tags:    
News Summary - Jaitley Returns From US After Treatmen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.