ന്യൂഡൽഹി: കഴിഞ്ഞ മന്ത്രിസഭയിൽ തന്ത്രം മെനയുന്നതിലും അന്തർദേശീയ തലത്തിൽ മുഖഭാവം സൃഷ്ടിക്കുന്നതിലും നിർണായക പങ്കുവഹിച്ച രണ്ടുപേർ ഇക്കുറി മന്ത്രിമാരല്ല. കഴിഞ്ഞ ദിവസം പിന്മാറ്റം പ്രഖ്യാപിച്ച അരുൺ ജെയ്റ്റ്ലിക്കു പിന്നാലെ വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജും മോദിമന്ത്രിസഭയുടെ രണ്ടാമൂഴത്തിൽ ഇല്ല.
സാമ്പത്തികരംഗത്ത് വിവാദ തീരുമാനങ്ങളെടുക്കുേമ്പാൾ മോദിക്ക് നിഴലായിനിന്ന് സർക്കാറിെൻറ നയം വിശദീകരിക്കുന്നതിൽ വലിയ പങ്കാണ് ധനമന്ത്രിയെന്ന നിലയിൽ അരുൺ ജെയ്റ്റ്ലി വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നുകണ്ട് നിർബന്ധിച്ചിട്ടും ആരോഗ്യപരമായ കാരണങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ജെയ്റ്റ്ലി വിസമ്മതിക്കുകയായിരുന്നു.
സുഷമ സ്വരാജാകെട്ട, ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്ന് പിന്മാറിയെങ്കിലും വീണ്ടും മന്ത്രിയായേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. വിദേശകാര്യമന്ത്രിയെന്ന നിലയിൽ മെച്ചപ്പെട്ട പ്രവർത്തനമായിരുന്നു സുഷമയുടേത്. എന്നാൽ, സത്യപ്രതിജ്ഞ ചടങ്ങിൽ സദസ്സിലായിരുന്നു സുഷമക്ക് ഇരിപ്പിടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.