കോയമ്പത്തൂര്‍: പ്രസിദ്ധമായ മധുര അലങ്കാനല്ലൂര്‍ ജെല്ലിക്കെട്ട് ഉത്സവത്തില്‍ എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇരുപത്തഞ്ചോളം പേരെ മധുര ഗവ. ആശുപത്രിയിലും മറ്റുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കോടതി ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ജെല്ലിക്കെട്ട് നടക്കാത്തതിനാല്‍ ഇത്തവണ ആയിരക്കണക്കിനാളുകളാണ് എത്തിയത്.
വെള്ളിയാഴ്ച രാവിലെ എട്ടോടെ ജില്ല കലക്ടര്‍ വീരരാഘവ റാവുവിന്‍െറ നേതൃത്വത്തില്‍ കോവില്‍ കാളയെ മൈതാനത്തേക്ക് വിട്ടതോടെയാണ് മത്സരങ്ങള്‍ തുടങ്ങിയത്. 980 കാളകളും 1,464 വീരന്മാരും പങ്കെടുത്തു. ഓരോ മണിക്കൂറിലും 150 വീരന്മാര്‍ അടങ്ങുന്ന ടീമിനെ കളത്തിലിറക്കി. കാളയെ പിടിക്കുന്ന വീരന്മാര്‍ക്കും പിടികൊടുക്കാതിരുന്ന കാളകളുടെ ഉടമകള്‍ക്കും 50,000 രൂപ വീതമുള്ള സമ്മാനങ്ങളാണ് നല്‍കിയത്. കാര്‍, ബുള്ളറ്റ്, ബൈക്കുകള്‍, സ്വര്‍ണ- വെള്ളിനാണയങ്ങള്‍, പട്ടുസാരികള്‍ തുടങ്ങിയ ഒരു കോടിയോളം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.