മേവാത്ത് കലാപത്തിലെ ഇരകൾക്കായി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് നിർമിക്കുന്ന സ്കൂളിന്റെ ശിലാസ്ഥാപനം

മേവാത്ത് കലാപത്തിലെ ഇരകൾക്ക് ജംഇയ്യത്തിന്റെ വീടുകളും സ്കൂളും

ന്യൂഡൽഹി: മേവാത്ത് കലാപത്തിൽ ഭവന രഹിതരായവർക്ക് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് വീടുകൾ നിർമിച്ചു നൽകി. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ജനറൽ സെക്രട്ടറി മൗലാന ഹകീമുദ്ദീൻ ഖാസ്മിയുടെ നേതൃത്വത്തിൽ ഫിറോസ്പൂർ ഝിർകയിൽ സഫറുദ്ദീൻ നഗർ കോളനിയിൽ നടന്ന ചടങ്ങിൽ ജംഇയ്യത്ത് നേതാക്കൾ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്-യു.കെ മേധാവി മൗലാന സഈദ് അഹ്മദ് മുഖ്യാതിഥിയായിരുന്നു. കലാപത്തിലെ ഇരകൾക്കായി നിർമിക്കുന്ന സ്കൂളിന്റെ ശിലാസ്ഥാപന കർമവും ഇതോടനുബന്ധിച്ച് നടന്നു.

ഈ ഭവന നിർമാണത്തിലൂടെ ഇരകളുടെ തകർന്ന ഹൃദയത്തിന് താങ്ങാകുകയാണ് ചെയ്തതെന്ന് ജംഇയ്യത്ത് അധ്യക്ഷൻ മൗലാന മഹ്മൂദ് അസദ് മദനി സന്ദേശത്തിൽ പറഞ്ഞു. വീടുകൾ തകർക്കുന്നത് മനുഷ്യൻ ഏറ്റവും തകർന്നുപോകുന്ന സന്ദർഭമാണെന്നും മദനി ഓർമിപ്പിച്ചു. ബശീർ അഹ്മദ് തമോൽ (യു.കെ) ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - Jamiat Ulema Hind Mewat Riots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.