പുൽവാമയിൽ സുരക്ഷാസേനയുമായി ഏറ്റമുട്ടൽ: ഒരു ഭീകരനെ വധിച്ചു

പുൽവാമ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റമുട്ടൽ. പുൽവാമ ജില്ലയിലെ ലാരോ-പരിഗാം മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സേന വധിച്ചു.

ഞായറാഴ്ച വൈകിട്ട് ആരംഭിച്ച ഏറ്റമുട്ടൽ ഇന്ന് രാവിലെയും തുടരുകയാണ്. സുരക്ഷാസേനയും പൊലീസും സംയുക്തമായി ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

അതേസമയം, അതിർത്തി വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം സുരക്ഷാസേന തകർത്തു. അതിർത്തി രക്ഷാസേനയും പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ 26 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.


അതിർത്തി വഴി ഇന്ത്യയിലേക്ക് ഹെറോയിൻ കടത്താനാണ് സംഘം ശ്രമിച്ചത്. സംഭവത്തിൽ രണ്ട് പാകിസ്താൻ പൗരന്മാർ അറസ്റ്റിലായി. തിരച്ചിലിനിടെ സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ ഒരു പാക് പൗരന് പരിക്കേറ്റു. 

Tags:    
News Summary - Jammu and Kashmir: Encounter underway in the Larrow- Parigam area of Pulwama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.