ന്യൂഡല്‍ഹി: ജമ്മു-കശ്മീരിൽ 4 ജി ഇൻറര്‍നെറ്റ് സംവിധാനം വിലക്കിയ നടപടിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കേന്ദ്ര സര്‍ക്കാറിനുതന്നെ തീരുമാനമെടുക്കാവുന്ന തരത്തില്‍ ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിഷയം കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിക്കുവിട്ടു. ടെലികോം സെക്രട്ടറിയും ജമ്മു-കശ്മീര്‍ ചീഫ് സെക്രട്ടറിയും സമിതിയിലുണ്ട്. ഉടൻ തീരുമാനമെടുക്കണമെന്ന് ബെഞ്ച് ഉത്തരവിട്ടു.
4 ജി വിലക്കുന്നതിന് സര്‍ക്കാര്‍ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തീവ്രവാദം പടര്‍ന്നുപിടിച്ചത് പരിഗണിക്കേണ്ടതുണ്ട്.
കേന്ദ്രം ചൂണ്ടിക്കാട്ടിയ നുഴഞ്ഞുകയറ്റവും വിദേശ സ്വാധീനവും ഹിംസാത്മക തീവ്രവാദവും രാജ്യത്തിെൻറ അഖണ്ഡതയുമായി ബന്ധപ്പെട്ട വിഷയമാണെന്ന് സുപ്രീംകോടതി വിലയിരുത്തി. കോവിഡ് ദുരിതവും പരിഗണിക്കേണ്ടതാണ്. എന്നാല്‍, പൗരന്മാരുടെ അവകാശങ്ങളും ദേശീയ സുരക്ഷ ആശങ്കകളും സന്തുലനത്തിലാകണം.
അതേസമയം, ഭരണകൂടം മൗലികാവകാശം ലംഘിച്ചോ എന്ന കാര്യം തീരുമാനിക്കാന്‍ ഭരണകൂടത്തിന് വിട്ട ഉത്തരവ് അടിയന്തരാവസ്ഥകാലത്തെ വിധികളെ ഓര്‍മിപ്പിക്കുന്നതാണെന്ന് പ്രമുഖ അഭിഭാഷകൻ ഗൗതം ഭാട്യ വിമര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.