ശ്രീനഗർ: ദക്ഷിണ കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സുരക്ഷസ േന വധിച്ചു. സാക്കിർ മൂസ നേതൃത്വം നൽകുന്ന അൻസാർ ഖസ്വാതുൽ ഹിന്ദ് സംഘടനയിലെ ഭീകരരാ ണ് കൊല്ലപ്പെട്ടെതന്ന് പൊലീസ് െഎ.ജി സ്വയം പ്രകാശ് പാനി പറഞ്ഞു. സാക്കിർ മൂസ കഴിഞ്ഞാ ൽ സംഘടനയിലെ രണ്ടാമനായ സോലിഹ മുഹമ്മദ് അഖൂൻ, ഫൈസൽ ഖൻഡായ്, നദീം സോഫി, റാസിക് മിർ, റഉൗഫ് ഭട്ട്, ഉമർ റമദാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
അഞ്ച് വർഷത്തിലേറെയായി ഭീകരപ്രവർത്തനങ്ങളിൽ സജീവമാണ് സോലിെഹന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരെല്ലാം ത്രാളിലും സമീപപ്രദേശങ്ങളിലുമുള്ളവരാണ്. ഇവർക്കെതിരെ നിരവധി കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച പുലർച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ അവന്തിപോറയിലെ ആറംപോറയിൽ സൈന്യം പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ രാവിലെ പത്തോടെ അവസാനിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ രാജേഷ് കാലിയ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
സുരക്ഷ സേനക്ക് നാശനഷ്ടങ്ങളില്ല. ഹിസ്ബുൽ മുജാഹിദീൻ തലവനായിരുന്ന കൊല്ലപ്പെട്ട ബുർഹാൻ വാനിയുടെ ഉറ്റ അനുയായിയായിരുന്ന സാക്കിർ മൂസ അവിടെനിന്ന് തെറ്റിപ്പിരിഞ്ഞാണ് പുതിയ സംഘടനയുണ്ടാക്കിയത്. അതിർത്തിയിൽ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ വെള്ളിയാഴ്ച രണ്ട് ഇന്ത്യന്‍ സൈനിക ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ആയുധശേഖരം പിടിച്ചെടുത്തതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.