കശ്മീരിൽ കുഴിബോംബ് പൊട്ടി രണ്ട് സൈനികർ മരിച്ചു

ജമ്മു: ജമ്മു കശ്മീരിൽ കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ജമ്മു ജില്ലയിലെ അഖ്നൂർ മേഖലയിൽ നിയന്ത്രണരേഖക്ക് സമീപം പല്ലവനയിലാണ് അപകടമുണ്ടായത്.

10 ഗാർഹ് വാൾ വിഭാഗത്തിലെ സുർജീത് സിങ്ങും 8 കുമാൻ റജിമെന്‍റിലെ സുരാജ് സിങ് ഭക്കനും ആണ് മരണപ്പെട്ടത്. സേനാവ്യൂഹം അതിർത്തിയിൽ പെട്രോളിങ് നടത്തുന്നതിനിടെയാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്.

സ്ഫോടനത്തിൽ രണ്ടു സൈനികർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ ഉധംപൂരിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Jammu kashmir mine blast -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.