ശ്രീനഗർ: ജമ്മു മേഖല തീവ്രവാദത്തിൽ നിന്നും മുക്തമായെന്ന് പൊലീസ് മേധാവി. കേന്ദ്രഭരണ പ്രദേശമായ ജമ്മുവിൽ ഇപ്പോൾ തീവ്രവാദ പ്രവർത്തനം ഏറ്റവും കുറഞ്ഞനിലയിലാണെന്നും പൊലീസ് മേധാവി അറിയിച്ചു.
ഞങ്ങൾ കനത്ത ജാഗ്രതയിലാണ് ഇവിടെ നിലകൊള്ളുന്നത്. സമാധാനം തകർക്കാൻ പാകിസ്താൻ ഏജൻസികൾ നടത്തുന്ന എല്ലാ ശ്രമങ്ങളേയും പരാജയപ്പെടുത്താൻ സേനകളുമായി ചേർന്ന് സംയുക്തമായി പ്രവർത്തിക്കുകയാണെന്നും ഡി.ജി.പി ദിൽബാഗ് സിങ് പറഞ്ഞു.
ഒരു ജില്ലയൊഴികെ കശ്മീരിലെ മറ്റൊരിടത്തും തീവ്രവാദികളുടെ സാന്നിധ്യമില്ല. ഒരിടത്ത് മാത്രം രണ്ടോ മൂന്നോ തീവ്രവാദികൾ പ്രവർത്തിക്കുന്നു. അവരേയും നിർവീര്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ ഏജൻസികളുടെ കെണിയിൽ വീഴരുതെന്ന് യുവാക്കളെ ഉൾപ്പടെ ബോധവൽക്കരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.