ന്യൂഡൽഹി: റമദാൻ നാളിൽ വോട്ടെടുപ്പ് നടത്തുന്നതിനെതിരെ നടക്കുന്ന വിവാദത്തിൽ പ്രതികരണവുമായികവിയും ഗാന രചയിതാ വുമായ ജാവേദ് അക്തർ. ഇത്തരം ചർച്ചകൾ വെറുപ്പുളവാക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പും റമദ ാൻ കാലവും സംബന്ധിച്ചുള്ള ചർച്ചകൾ വെറുപ്പുളവാക്കുന്നു. മതേതരത്വത്തിന് ആഘാതമുണ്ടാക്കുന്ന ഇത്തരം ചർച്ചകൾ തെരഞ ്ഞെടുപ്പ് കമീഷൻ പരിഗണിക്കരുതെന്നും ജാവേദ് അക്തർ ട്വീറ്റ് ചെയ്തു.
റമദാൻ സമയത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് വെച്ചത് രാഷ്ട്രീയ പാർട്ടികൾ വിവാദമാക്കരുതെന്ന് എ.െഎ.എം.െഎ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി വ്യക്തമാക്കിയിരുന്നു. റമദാൻ സമയത്ത് ജനാധിപത്യ പ്രക്രിയയിൽ മുസ്ലിം സമുദായത്തിന്റെ മികച്ച പങ്കാളിത്തം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത് പശ്ചിമബംഗാൾ, ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നോമ്പെടുക്കുന്ന വോട്ടർമാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് കോൽക്കത്ത മേയറും തൃണമൂൽ കോണഗ്രസ് നേതാവുമായ ഫിർഹാദ് ഹക്കിം അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.