കങ്കണക്ക്​ തിരിച്ചടി; ജാവേദ്​ അക്തർ നൽകിയ അ​പ​കീ​ർ​ത്തി കേ​സ്​ റദ്ദാക്കാതെ കോടതി

മും​ബൈ: ബോ​ളി​വു​ഡി​ലെ മു​തി​ർ​ന്ന ഗാ​ന​ര​ച​യി​താ​വ്​ ജാ​വേ​ദ്​ അ​ക്​​ത​ർ ന​ൽ​കി​യ അ​പ​കീ​ർ​ത്തി കേ​സ്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന ന​ടി ക​ങ്ക​ണ റ​ണാ​വ​ത്തി​‍െൻറ ഹ​ര​ജി സെ​ഷ​ൻ​സ്​ കോ​ട​തി ത​ള്ളി.

ജാ​വേ​ദ്​ അ​ക്ത​റി​‍െൻറ ഹ​ര​ജി​യി​ൽ അ​ന്ധേ​രി​യി​ലെ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച സ​മ​ൻ​സും മ​റ്റു നി​യ​മ ന​ട​പ​ടി​ക​ളും റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര​ജി​യാ​ണ്​ ​ത​ള്ളി​യ​ത്.

ടെ​ലി​വി​ഷ​ൻ അ​ഭി​മു​ഖ​ത്തി​ൽ ത​നി​ക്കെ​തി​രെ ക​ങ്ക​ണ അ​വ​ഹേ​ള​ന​പ​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ്​ ജാ​വേ​ദ്​ അ​ക്ത​ർ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്​.

ഹ​ര​ജി​യി​ൽ കോ​ട​തി ക​ങ്ക​ണ​ക്ക്​ സ​മ​ൻ​സ്​ അ​യ​ച്ചി​രു​ന്നു. സു​ശാ​ന്ത്​ ര​ജ്​​പു​ത്തി​‍െൻറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ലാ​ണ്​ ജാ​വേ​ദ്​ അ​ക്ത​റി​നെ​തി​രെ ക​ങ്ക​ണ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്​്.

Tags:    
News Summary - Javed Akhtar defamation suit Court dismisses Kangana's plea over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.