ഉച്ചഭാഷിണിയിലുള്ള ബാങ്ക്​ വിളിക്കെതിരെ ജാവേദ്​ അക്തർ

മുംബൈ: പള്ളികളില്‍ നിന്നും ഉച്ചഭാഷിണികളിൽ ബാങ്ക് വിളിക്കുന്നതി​നെതിരെ പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തറും.  ജനവാസപ്രദേശത്ത്​ പള്ളികൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിലുള്ള വിയോജിപ്പാണ്​ ജാവേദ്​ അക്തർ ട്വിറ്ററിലൂടെ അറിയിച്ചത്​. 
ജനവാസ പ്രദേശങ്ങളി​ൽ പള്ളികളിലും, ആരാധനാലയങ്ങളിലും ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് ആഗ്രഹിക്കുന്ന സോനു നിഗാം ഉള്‍പ്പെടെയുള്ള എല്ലാവരുമായും താന്‍ യോജിക്കുന്നു എന്നായിരുന്നു ജാവേദി​​​െൻറ ട്വീറ്റ്.

ജാവേദി​​​െൻറ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തി. ‘‘തെറ്റായ എന്തിനുമെതിരെയും ഞാന്‍ ശ്ബദമുയര്‍ത്തും. നിങ്ങളുടെ പ്രശ്‌നം എന്താണെന്നാല്‍ നിങ്ങള്‍ മറ്റുള്ളവരുടെ കുറ്റം മാത്രമേ കാണൂ. സ്വയം കാണില്ല എന്നതാണ്‘‘​^- എന്നായിരുന്നു വിമർശനങ്ങൾക്ക്​ അദ്ദേഹത്തി​​​െൻറ മറുപടി ട്വീറ്റ്​.  

ഉച്ച ഭാഷിണിയിലൂടെ ബാങ്ക്​ വിളിക്കുന്നതിനെതിരെ  ഗായകന്‍ സോനു നിഗം നേരത്തെ പോസ്​റ്റ്​ ചെയ്​ത ട്വീറ്റിനെതിരെയും വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ‘‘വീടിന് അടുത്തുള്ള പള്ളിയില്‍ നിന്നും ബാങ്കുവിളി കേട്ടാണ് മുസ്‌ലീം അല്ലാത്ത തനിക്ക് പുലര്‍ച്ചെ എഴുന്നേല്‍ക്കേണ്ടി വരുന്നത്. ഇന്ത്യയിലെ ഈ നിര്‍ബന്ധിത മതാനുസരണം നിര്‍ത്തലാക്കണം’’ എന്നായിരുന്നു സോനുവി​​​െൻറ പ്രസ്താവന.  പ്രവാചകനായ മുഹമ്മദ് നബി ഇസ്‌ലാം മതം സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ഇല്ലായിരുന്നെന്നും തോമസ് ആല്‍വ എഡിസണ്‍ വൈദ്യുതി കണ്ടുപിടിച്ചത് മുതലാണ് ഇത്തരം ആരാധനാ ക്രമങ്ങള്‍ തുടങ്ങിയത് എന്നും സോനു വിമര്‍ശിച്ചിരുന്നു.

Tags:    
News Summary - Javed Akhtar speaks up on loudspeakers in mosques- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.