വെൽഫെയർ പാർട്ടി ദേശീയ നേതാവ് ജാവേദ് മുഹമ്മദ് ജയിൽമോചിതനായി

ലഖ്നോ: യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ദേശീയ സുരക്ഷാ നിയമം (എൻ.എസ്.എ) ചുമത്തിയ വെൽഫെയർ പാർട്ടി നേതാവും സാമൂഹിക പ്രവർത്തകനുമായ ജാവേദ് മുഹമ്മദ് ജയിൽമോചിതനായി. ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പ്രവാചകനിന്ദക്കെതിരായ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 21 മാസമായി ദിയോറിയയിലെ ജയിലിലായിരുന്നു. 



പ്രവാചകനിന്ദയ്ക്കെതിരായ പ്രയാഗ്‍രാജിലെ പ്രതിഷേധം അക്രമാസക്തമായതിന് കാരണം ജാവേദ് മുഹമ്മദാണെന്ന് ആരോപിച്ചായിരുന്നു 2022 ജൂൺ 11ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ പ്രയാഗ് രാജിലെ ഇദ്ദേഹത്തിന്‍റെ വീടും പൊളിച്ചുമാറ്റിയിരുന്നു. 


ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ വൈസ് പ്രസിഡന്‍റ് അഫ്രീൻ ഫാത്തിമയുടെ പിതാവാണ് ജാവേദ് മുഹമ്മദ്. 

Tags:    
News Summary - Javed Mohammed walks out of jail after 21 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.