ചെന്നൈ: ജയലളിതയുടെ സഹോരപുത്രി ദീപ ജയകുമാർ പുതിയ പാർട്ടി പ്രഖ്യാപിച്ചു. 'എം.ജി.ആർ അമ്മ ദീപ പേരവൈ' എന്നാണ് പാർട്ടിയുടെ പേര്. പാർട്ടി പതാക പുറത്തിറക്കിക്കൊണ്ട് ദീപ തന്നെയാണ് രാഷ്ട്രീയ പ്രവേശം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
ജയലളിതയുടെ ജന്മദിനത്തിലാണ് (ഫെബ്രുവരി 24) പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ശശികല പാർട്ടിയെ തട്ടിയെടുക്കുകയാണെന്നും എടപ്പാടി പളനിസാമി മുഖ്യമന്ത്രിയാകാൻ യോഗ്യനല്ലെന്നും ദീപ വ്യക്തമാക്കി. ജയലളിതയുടെ മണ്ഡലമായ ആർ.കെ.നഗറിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും ദീപ അറിയിച്ചിട്ടുണ്ട്.
പാർട്ടിയോട് കൂറുള്ള അണ്ണാ ഡി.എം.കെ പ്രവർത്തകർ തനിക്കു പിന്നിലുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട ഒ.പന്നീർസെൽവവുമായി കൂട്ടുചേരാനില്ല. നേരത്തെ ദീപ പന്നീർസെൽവവുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും കൂട്ടുകെട്ട് സംബന്ധിച്ച് തീരുമാനമായില്ല.
തമിഴ്നാട് സർക്കാരിന്റെ പിന്നണിയിൽ വഞ്ചകരുടെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. അവരെ തൂത്തെറിയുന്നതുവരെ വിശ്രമമില്ല. ദീപയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ബോര്‍ഡുകള്‍ ചെന്നൈ നഗരത്തിലും തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളിലും നേരത്തെ തന്നെ ഉയർന്നിരുന്നു. ജയലളിതയെ അനുസ്മരിപ്പിക്കുന്ന അതേ മാതൃകയിലാണ് ദീപയുടെ പോസ്റ്ററുകളും ബാനറുകളും. ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകളാണ് 42 വയസുകാരിയായ ദീപ. ലണ്ടനില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയ ദീപ മാധ്യമപ്രവര്‍ത്തകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.