ഭുവനേശ്വർ: മുതിർന്ന കോൺഗ്രസ് നേതാവും ദേശീയ വനിത കമീഷൻ ആദ്യ അധ്യക്ഷയുമായ ജയന്തി പട്‌നായിക് (90) അന്തരിച്ചു. മുൻ ഒഡിഷ മുഖ്യമന്ത്രി ജെ.ബി. പട്നായിക്കിന്റെ പത്നിയും നാലുതവണ എം.പിയുമായ ജയന്തി പട്‌നായിക് വാർധക്യ സഹജമായ അവശതയിലായിരുന്നു.
1932 ഏപ്രിൽ ഏഴിന് ഗഞ്ചം ജില്ലയിലെ അസ്കയിൽ ജനിച്ച ജയന്തി പട്നായിക് കട്ടക്കിലെ ശൈലബാല വിമൻസ് ഓട്ടോണമസ് കോളജിൽനിന്ന് സോഷ്യോളജിയിൽ ബിരുദവും മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. കട്ടക്കിൽനിന്നും ബെർഹാംപുരിൽനിന്നുമാണ് അവർ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നിര്യാണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചിച്ചു. തന്റെ സേവനത്തിലൂടെയും സമർപ്പണത്തിലൂടെയും ഒഡീഷയിലെ ജനങ്ങൾക്ക് പ്രിയപ്പെട്ട നേതാവായിരുന്നു ജയന്തി പട്നായിക് എന്ന് രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, ഒ.പി.സി.സി പ്രസിഡന്റ് ശരത് പട്‌നായക്, ഒഡിഷ ഗവർണർ ഗണേഷി ലാൽ തുടങ്ങിയവരും അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.