കേബിൾ കാർ അപകടം: കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തി

റാഞ്ചി: ഝാർഖണ്ഡിലെ ദേവ് നഗറിൽ കേബിൾ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് കാബിനുള്ളിൽ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തി. 12 കാബിനുകളിൽ കുടുങ്ങിയ 50ലേറെ പേരെയാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനം 45 മണിക്കൂർ നീണ്ടു.

ഇതിനിടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഇതോടെ മരണ സംഖ്യ നാലായി.

വ്യോമസേന, ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ്, ദേശീയ ദുരന്ത നിവാരണ സേന, തുടങ്ങിയ സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. വ്യോമസേനയുടെ രണ്ട് എംഐ 17 ഹെലികോപ്ടറുകളും പങ്കെടുത്തു. നിരവധി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

അതേസമയം, അപകടത്തിൽ ഝാർഖണ്ഡ് ഹൈകോടതി സ്വമേധയാ കേസെടുത്തു. ഏപ്രിൽ 26ന് കോടതി വാദം കേൾക്കും.

ഇന്നലെ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്ടറിലേക്ക് ഉയർത്തുന്നതിനിടെ യുവാവ് താഴേക്ക് വീണ് മരിച്ചിരുന്നു.

Tags:    
News Summary - Jharkhand Cable Car Rescue Operation Ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.