രാംഗഢ്(ഝാർഖണ്ഡ്): പശുവിറച്ചിയുടെ പേരിൽ നഗരമധ്യത്തിൽ ജനക്കൂട്ടത്തിനു കൺമുന്ന ിൽ പ്രിയതമൻ അടിയേറ്റു മരിക്കുന്ന വിഡിയോ കാണേണ്ടിവന്ന ഹതഭാഗ്യയായ മറിയം ഖാത്തൂ െൻറ യാതനകൾക്ക് അറുതിയില്ല. ഝാർഖണ്ഡിലെ രാംഗഢിൽ പശുവിറച്ചി കടത്തിയെന്ന് ആരോപി ച്ച് ഹിന്ദുത്വ ഭീകരർ അടിച്ചുെകാന്ന അലീമുദ്ദീൻ അൻസാരിയെന്ന 55കാരെൻറ പത്നിയായ ഈ വീട്ടമ്മക്ക്, തന്നെ തേടിയെത്തുന്ന ആഘാതങ്ങൾക്ക് മുന്നിൽ മരവിപ്പോടെ നിൽക്കാനേ ഇപ്പ ോൾ കഴിയുന്നുള്ളൂ.
മികച്ച ചികിത്സ നൽകാൻ പണമില്ലാഞ്ഞതിനാൽ 19കാരനായ മൂത്ത മകൻ ഷ െഹ്സാദ് മരണത്തിനു കീഴടങ്ങി. ഇതിനുമുമ്പ്, ഭർത്താവിനെ അടിച്ചുകൊന്നതിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവർക്ക് ജാമ്യം ലഭിച്ചതും അവർക്ക് കാണേണ്ടിവന്നു. അനന്തരാവകാശികൾക്ക് നൽകാമെന്നേറ്റ ജോലി നൽകാതെ സർക്കാറും അവരെ കൂടുതൽ യാതനയിലേക്ക് തള്ളിവിടുന്നു. ഒടുവിലിപ്പോൾ മറ്റൊരു മകന് മാരകരോഗം പിടിപെട്ട് ചികിത്സിക്കാൻ നിർവാഹമില്ലാതെ കണ്ണീരുവറ്റിയ കണ്ണുമായി നിൽക്കുകയാണ് മറിയം ഖാത്തൂൻ.
2017 ജൂൺ 29നാണ്, ഇറച്ചിയുമായി വാനിൽ സഞ്ചരിക്കുകയായിരുന്ന അലീമുദ്ദീൻ അൻസാരിയെ രാംഗഢിലെ ബസാർത്തണ്ടിൽ വെച്ച്, പശുവിറച്ചി കടത്തിയെന്ന് ആരോപിച്ച് ഒരുസംഘം ഗോരക്ഷക ഗുണ്ടകൾ കൂട്ടംചേർന്ന് മർദിച്ച് കൊലപ്പെടുത്തുകയും വാൻ അഗ്നിക്കിരയാക്കുകയും ചെയ്തത്.
ക്രൂര ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കാനും ഇവർക്ക് മടിയുണ്ടായിരുന്നില്ല. സംഭവം രാജ്യമൊട്ടാകെ വ്യാപക വിമർശനത്തിനിടയാക്കിയതിനു പിന്നാലെ ഝാർഖണ്ഡ് ഹൈകോടതി അതിവേഗ കോടതി സ്ഥാപിച്ച് 12ൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാൽ, ഒരു മാസത്തിനുള്ളിൽ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു. നഷ്ടപരിഹാരമായി ഖാത്തൂന് ഏഴുലക്ഷം രൂപ നൽകാനും വിധിയുണ്ടായി.
വാഗ്ദാനം ചെയ്തതിൽ പകുതി മാത്രം നൽകി സർക്കാർ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഖാത്തൂൻ സാക്ഷ്യപ്പെടുത്തുന്നു. ‘‘കുടുംബത്തിലെ ഒരംഗത്തിന് ജോലിനൽകാമെന്നും റേഷൻ കട അനുവദിക്കാമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ, ഇതു രണ്ടും ഉണ്ടായില്ല. സർക്കാർ ഓഫിസുകൾ കുറേ കയറിയിറങ്ങി. ഒന്നും നടക്കാതായപ്പോൾ അതും അവസാനിപ്പിച്ചു. പണത്തിനുവേണ്ടിയല്ല, നിരപരാധിയായ ഭർത്താവിനെ കൊലപ്പെടുത്തിയതിലൂടെ അനാഥമായ കുടുംബത്തെ മുേന്നാട്ടുനയിക്കാനുള്ള വരുമാനത്തിനായിട്ടായിരുന്നു ഞാൻ അലഞ്ഞത്’’ - ഖാത്തൂൻ പറയുന്നു.
ദുരിതത്തിന് അറുതിയില്ലാത്ത ഈ കുടുംബത്തിനുമേൽ വന്നുപതിച്ച ഏറ്റവും അവസാന ഇടത്തീയാണ് മകൻ ഷഹബാസിെൻറ (18) രോഗം. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് ഇപ്പോൾ ചികിത്സ തുടരുകയാണ്. വാഗ്ദാനം ചെയ്യപ്പെട്ട ജോലി, മൂത്ത മകെൻറ മരണത്തോടെ മറ്റൊരു മകനായ ഷഹ്ബാന് (19) നൽകണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ച് രേഖകളെല്ലാം നൽകിയെങ്കിലും ഒരു മറുപടിയും ലഭിച്ചില്ലെന്നും ഈ നിർഭാഗ്യയായ വീട്ടമ്മ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.