റാഞ്ചി: രാജ്യത്തിെൻറ മനഃസാക്ഷി മരവിപ്പിച്ച ഝാർഖണ്ഡിലെ ആൾക്കൂട്ട കൊലപാതകത്തിൽ വ ിവിധ മേഖലകളിലെ പ്രമുഖർ പ്രതിഷേധവുമായി രംഗത്ത്. 18 മണിക്കൂർ തുടർച്ചയായി ആക്രമണ ോത്സുക ആൾക്കൂട്ടത്തിെൻറ മർദനമേറ്റ് യുവാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട ്ട സംഭവത്തിൽ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പൊലീസുകാർ സസ്പെൻഷനിലുമ ായി.
സരായ്ഖേല സദർ ജില്ലയിൽ ജൂൺ 18നാണ്, തബ്രീസ് അൻസാരിയെന്ന 24കാരനെ മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ടം കെട്ടിയിട്ട് മണിക്കൂറുകളോളം മർദിച്ച് ‘ജയ് ശ്രീരാം’ വിളിപ്പിച്ചത്. പൊലീസ് കസ്റ്റഡിയിലായിരിക്കെ രണ്ടു ദിവസത്തിനുശേഷം ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും മരിച്ചിരുന്നു. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നേതാക്കളും ബുദ്ധിജീവികളും മാധ്യമപ്രവർത്തകരും അഭിഭാഷകരുമെല്ലാം സംഭവത്തിനെതിരെ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഭയാനകവും ലജ്ജാകരവുമായ സംഭവമെന്നാണ് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ പ്രതികരിച്ചത്.
സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധ സന്ദേശങ്ങൾ നിറഞ്ഞു. ഇൗ സംഭവം നമ്മുടെ മനഃസാക്ഷിയെ ഇളക്കിയില്ലെങ്കിൽ ഇനിയൊന്നിനും അതിന് സാധിക്കില്ലെന്ന് മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായ് ട്വിറ്ററിൽ എഴുതി. ഇതാണോ സർക്കാർ മുന്നോട്ടുവെക്കുന്ന പുതിയ ഇന്ത്യയെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ ചോദിച്ചു. ആൾക്കൂട്ടത്തിന് ഇഷ്ടംപോലെ അഴിഞ്ഞാടാനും ആളെ കൊല്ലാനും അനുമതി കൊടുക്കുകയാണോ പൊലീസ്? നിയമവാഴ്ചക്ക് ഒരു സ്ഥാനവുമില്ലാതായോ?- അദ്ദേഹം ചോദിച്ചു. ഒാരോ ദിവസവും മുസ്ലിംകളും ദലിതരും പരസ്യമായി ആൾക്കൂട്ട ആക്രമണത്തിന് ഇരയാകുേമ്പാൾ എങ്ങനെയാണ് കേന്ദ്ര സർക്കാറിന് ഇന്ത്യയിലെ ന്യൂനപക്ഷ അരക്ഷിതാവസ്ഥ സംബന്ധിച്ച യു.എസ് റിപ്പോർട്ട് തള്ളാനാവുകയെന്ന് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ചോദിച്ചു.
ഝാർഖണ്ഡ് ആൾക്കൂട്ടക്കൊലയിൽ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മൗനത്തിൽ അമ്പരക്കേണ്ടതില്ല. എന്നാൽ, രാഹുൽ ഗാന്ധി, തേജസ്വി യാദവ്, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരുടെ മൗനത്തിെൻറ അർഥം അവർ പ്രതിപക്ഷമേ അല്ല എന്നാണെന്ന് ഒാൾ ഇന്ത്യ പ്രോഗ്രസീവ് വുമൺസ് അസോസിയേഷൻ സെക്രട്ടറി കവിത കൃഷ്ണൻ പറഞ്ഞു. ‘‘ജയ് ശ്രീരാം വിളിക്കാത്തതിനാണ് ഒരു സംഘം ഹിന്ദുത്വവാദികൾ തബ്രീസ് അൻസാരിയെ മർദിച്ചത്. ഇതാണോ എൻ.ഡി.എ രണ്ടാമൂഴത്തിലെ പുതിയ ഇന്ത്യ?’’ -ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. കൊലപാതകത്തെ അസദുദ്ദീൻ ഉവൈസി എം.പിയും അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.