ദലിത്​ നേതാവ്​ ജിഗ്​നേഷ്​ മേവാനി കസ്​റ്റഡിയിൽ

അഹമദാബാദ്​: ദലിത്​ ആക്​ടിവിസ്​റ്റ്​ ജിഗ്​നേഷ്​ മേവാനിയെയും 100 പ്രവർത്തകരെയും ​പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ദലിത്​ അധികാർ മഞ്ചി​​​െൻറ ആഭിമുഖ്യത്തിൽ അസാദി കുഞ്ച്​ എന്ന പേരിൽ നടത്തിയ മാർച്ച്​ മേശനയിൽ നിന്ന്​ ആരംഭിച്ച്​ രണ്ട്​ മണിക്കൂറിനകമാണ്​ ഇവരെ കസ്​റ്റഡിയിലെടുത്തത്​​. ബുധനാഴ്​ച വൈകീട്ട്​ അഞ്ചരയോടെയാണ്​ മാർച്ച്​ പൊലീസ്​ തടഞ്ഞത്​. മാർച്ചിന്​ അനുവാദം നൽകിയിരുന്നില്ലെന്ന്​ ഭരണകൂടം അറിയിച്ചു.

ദലിതർക്ക്​ നേരെ പശുസംരക്ഷകർ നടത്തുന്ന അതിക്രമങ്ങളിലും കർഷകരുടെ പ്രശ്​നങ്ങളിൽ സർക്കാർ പുലർത്തുന്ന നിഷേധ സമീപനത്തിലും പ്രതിഷേധിച്ചാണ്​ മാർച്ച്.​ ​നേരത്തെ ജെ.എൻ.യു സ്​റ്റുഡൻസ്​ യൂണിയൻ പ്രസിഡൻറ്​ കനയ്യകുമാറും മേവാനിയും മേശാനയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്​തിരുന്നു. 

പൊലീസ്​ സ്​റ്റേഷനിൽ നിന്ന്​ പുറത്ത്​ വന്നാലുടൻ മാർച്ചുമായി മു​ന്നോട്ട്​ പോവുമെന്ന്​ ദലിത്​ അധികാർ മഞ്ചി​​​െൻറ പ്രവർത്തകർ അറിയിച്ചു.

Tags:    
News Summary - jignesh mevani in police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.