പൂഞ്ച് ഭീകരാക്രമണം: 12 പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു

പൂഞ്ച്: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്നതിനായി വ്യാപക തിരച്ചിലാണ് ആരംഭിച്ചിട്ടുള്ളത്. എം.ഐ ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, നായ്ക്കൾ എന്നിവ ഉപയോഗിച്ചാണ് തിരച്ചിൽ നടക്കുന്നത്.

കസ്റ്റഡിയിലടുത്തവരെ വിവിധ തലത്തിൽ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നുണ്ടെന്ന് ​ ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക ഘട്ടത്തിൽ തീവ്രവാദ സംഘത്തെ തിരിച്ചറിയാനുള്ള നടപടിയായാണ് ചോദ്യം ചെയ്യൽ. ഒരു വർഷത്തോളമായി ഈ മേഖലയിൽ പ്രവർത്തനം സജീവമാക്കിയ സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.

ആക്രമണം നടന്നതിന് പിന്നാലെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനായി ജമ്മു കശ്മീർ പൊലീസ് ഡി.ജി.പി ദിൽബാങ് സിങ്ങും എ.ഡി.ജി.പി മുകേഷ് സിങ്ങും സമീപത്തെ രജൗരി ജില്ലയിൽ തമ്പടിച്ചിട്ടുണ്ട്. ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ എൻ.ഐ.എ സംഘം ആക്രമണം നടന്ന സ്ഥലം പരിശോധിച്ചു. എൻ.ഐ.എ കേസ് ഏറ്റെടുക്കുമെന്നാണ് വിവരം.

മൂന്ന് ഭാഗങ്ങളിൽ നിന്നായി അഞ്ച് തീ​വ്രവാദികൾ ഗ്രനേഡുൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളുമായി സൈനിക വാഹനത്തെ ആക്രമിക്കുകയായിരുന്നു​വെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - J&K Attack: Drones, Sniffer Dogs Used In Hunt For Terrorists, 12 Detained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.