ശ്രീനഗർ: ജമ്മുകശ്മീരിൽ തീവ്രവാദികൾ പൊലീസുകാരനെ തട്ടികൊണ്ട് പോയതായി പരാതി. പുൽവാമ ജില്ലയിലെ ത്രാൽ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. സേനയിൽ പാചകക്കാരനായി ജോലി നോക്കുന്ന മുദാഷിർ അഹമ്മദിനെയാണ് കാണാതായത്. തീവ്രവാദികൾ ഇയാളെ തട്ടികൊണ്ട് പോയെന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്.
പൊലീസുകാരനെ കാണാതായെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് കശ്മീർ ഡി.ജി.പി എസ്.പി വാഹിദ് സ്ഥിരീകരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. കാണാതായ പൊലീസുകാരെൻറ ബന്ധുക്കളെ സന്ദർശിച്ചതിന് ശേഷമായിരുന്നു ഡി.ജി.പിയുടെ പ്രതികരണം.
ഇൗ മാസം ആദ്യം ജാവേദ് ദർ എന്ന പൊലീസുകാരനെ തീവ്രവാദികൾ തട്ടികൊണ്ട് പോവുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് മുമ്പും പൊലീസുകാരെ തട്ടികൊണ്ട് പോകുന്ന സംഭവങ്ങൾ കശ്മീർ താഴ്വരയിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.