മികച്ച സര്‍വകലാശാലക്കുള്ള ‘വിസിറ്റേഴ്സ് അവാര്‍ഡ്’ ജെ.എന്‍.യുവിന്

ന്യൂഡല്‍ഹി: വിവാദങ്ങളില്‍ കത്തിനില്‍ക്കുകയാണെങ്കിലും രാജ്യത്തെ മികച്ച സര്‍വകലാശാലക്കുള്ള ‘വിസിറ്റേഴ്സ് അവാര്‍ഡ്’ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലക്ക്. ഈ മാസം ആറിന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്ന് ജെ.എന്‍.യു വൈസ് ചാന്‍സലര്‍ ജഗദേശ് കുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങും. 

പ്രശസ്തിപത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാര്‍ഡ്. നൂതന ആശയങ്ങള്‍ക്കുള്ള വിസിറ്റേഴ്സ് അവാര്‍ഡ് ഹിമാചല്‍ പ്രദേശ് കേന്ദ്ര സര്‍വകലാശാലയിലെ ദീപക് പന്തിനാണ് ലഭിച്ചത്. ഗവേഷണ മികവിനുള്ള വിസിറ്റേഴ്സ് അവാര്‍ഡ് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ശ്യാം സുന്ദറും തേസ്പുര്‍ സര്‍വകലാശാലയിലെ നിരജ്ഞന്‍ കാരകും പങ്കിട്ടു.

നൂതന ആശയങ്ങള്‍ക്കും ഗവേഷണ മികവിനുമുള്ള വിസിറ്റേഴ്സ് അവാര്‍ഡിന് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും.

Tags:    
News Summary - jnu is the best visitors award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.