ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥിയെ പീഡിപ്പിച്ച എ.ബി.വി.പി നേതാവ് അറസ്റ്റിൽ. ജെ.എൻ.യുവിലെ ഗവേ ഷക വിദ്യാർഥി കൂടിയായ രാഘവേന്ദ്ര മിശ്രയാണ് അറസ്റ്റിലായത്.
കാമ്പസിൽ വെച്ചാണ് പെൺകുട്ടിയെ പീഡനത്തിനിര യായത്. പെൺകുട്ടിയെ പഠനകാര്യം ചർച്ചചെയ്യാനെന്ന പേരിൽ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തിയ രാഘവേന്ദ്ര ബലാത ്സംഗം ചെയ്യാൻ ശ്രമിച്ചു. ഹോസ്റ്റൽ മുറിയിലെ അപകട അലാറം മുഴക്കിയ പെൺകുട്ടിയെ സെക്യൂരിറ്റി ഗാർഡ് എത്തിയാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് വിദ്യാർഥികൾ ചേർന്ന് പ്രതിയെ പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
രാഘവേന്ദ്രക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 354, 323 പ്രകാരം കുറ്റംചുമത്തി അറസ്റ്റ്രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
സബർമതി ഹോസ്റ്റൽ ഭാരവാഹിയായിരുന്ന രാഘവേന്ദ്ര രണ്ടാം യോഗ ആദിത്യനാഥ് എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. യോഗിയുടേതിന് സമാനമായ കാഷായ വസ്ത്രങ്ങളിലാണ് ഇയാൾ കാമ്പസിലെത്തിയിരുന്നത്.
രാഘവേന്ദ്ര ഹോസ്റ്റലിൽ വെച്ച് നിരവധി പെൺകുട്ടികെള അപമാനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പരാതി ഉയർന്നിട്ടുണ്ട്. വിദ്യാർഥികൾ മുന്നോട്ടുവന്ന് പരാതി നൽകിയാൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.