ന്യൂഡൽഹി: എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തിന് പിന്നാലെ ജെ.എൻ.യു വിദ്യാർഥി നജീബ് അഹ്മദിനെ കാമ്പസിൽ നിന്ന് കാണാതായ സംഭവത്തിൽ ഒരു തെളിവും ലഭിച്ചില്ലെന്ന് സി.ബി.െഎ.
പ്രതികളെന്ന് സംശയിക്കുന്ന ഒമ്പത് എ.ബി.വി.പി പ്രവർത്തകരുടെയും മൊബൈൽ േഫാണുകൾ സെൻട്രൽ ഫോറൻസിക് ലാബിൽ പരിശോധനക്ക് അയച്ചിരുന്നു.
ആറ് ഫോണുകൾ പരിശോധിച്ചു. മൂന്നെണ്ണം തുറക്കാനായില്ല. പരിശോധിച്ചവയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നും ഡൽഹി ഹൈകോടതിയിൽ സി.ബി.െഎ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ പറയുന്നു.
ഡൽഹി പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം മേയ് 16നാണ് ഡൽഹി ഹൈകോടതി കേസ് സി.ബി.െഎക്ക് വിടുന്നത്. സി.ബി.െഎ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ട് കേസിൽ കക്ഷിയായ നജീബിെൻറ മാതാവ് ഫാത്തിമ നഫീസിന് നൽകണമെന്ന് അവരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസ് ജൂലൈ 12ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.