ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥി നേതാവ് ഉമർ ഖാലിദിെൻറ പിഎച്ച്.ഡി പ്രബന്ധം സ്വീകരിക്കാൻ തയാറാകാതെ സർവകലാശാല അധികൃതർ. അഫ്സൽ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ഉമർ ഖാലിദ്, കനയ്യകുമാർ തുടങ്ങി ഒമ്പതു പേർക്കെതിരെ സർവകലാശാല നടപടി എടുത്തിരുന്നു. ഇത് കീഴ്കോടതി അംഗീകരിക്കുകയും ഉമറിന് 20,000 രൂപ പിഴയും വിധിച്ചു.
ഇതിനെത്തുടർന്ന് ഉമറും കനയ്യകുമാറും ഡൽഹി ഹൈകോടതിയെ സമീപിക്കുകയും കീഴ്കോടതി വിധി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇത് അംഗീകരിക്കാതെയാണ് ജെ.എൻ.യു അധികൃതർ തെൻറ പിഎച്ച്.ഡി പ്രബന്ധം അവസാന ദിവസമായിട്ടും സ്വീകരിക്കാൻ തയാറാകാതിരുന്നതെന്ന് ഉമർ ഖാലിദ് പറഞ്ഞു.
തിങ്കളാഴ്ചയായിരുന്നു പ്രബന്ധം സമർപ്പിക്കേണ്ട അവസാന തീയതി. കീഴ്കോടതി വിധിക്കെതിരെ നൽകിയ ഹരജി ഡൽഹി ൈഹകോടതി വ്യാഴാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.