ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല ദലിത് ഗവേഷക വിദ്യാർഥിയുടെ മരണത്തിൽ കാമ്പസിൽ മൂന്നാംദിനവും പ്രതിഷേധം. മുത്തുകൃഷ്ണെൻറ മരണം സ്ഥാപനവത്കൃത കൊലപാതകമാണെന്നാരോപിച്ച് വിദ്യാർഥി സംഘടനയായ ബാപ്സയുടെ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്.
വിദ്യാർഥിയുടെ മരണം ഉന്നത സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കുക, ജാതി വിവേചനം തടയുന്നതിന് നിയമം ശക്തമാക്കുക, ജാതി വിവേചനത്തിന് കാരണമാവുന്ന യു.ജി.സി നോട്ടിഫിക്കേഷൻ എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി. തമിഴ്നാട് സ്വദേശി മുത്തുകൃഷ്ണനെ തിങ്കളാഴ്ച രാത്രിയാണ് കാമ്പസിെൻറ പുറത്ത് താമസിക്കുന്ന സുഹൃത്തിെൻറ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിൽ മുത്തുകൃഷ്ണെൻറ പിതാവ് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. തുടക്കത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറാവാത്തതിൽ പാർലമെൻറിലടക്കം പ്രതിഷേധമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.