ജോൺസൺ ആൻറ്​ ജോൺസൺ വാക്​സിൻ അടുത്ത മാസം ഇന്ത്യയിലെത്തും; ഒരു ഡോസിന്​ 1800 ലേറെ​ രൂപ വില വരും

ന്യൂഡൽഹി: ജോൺസൺ ആൻറ്​ ജോൺസൺ (ജെ.ആൻറ്​ ജെ) വാക്​സിൻ അടുത്ത മാസം ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്​തേക്കും. മറ്റ്​ വാക്​സിനുകൾ രണ്ട്​ ഡോസ്​ എടുക്കേണ്ടി വരു​േമ്പാൾ ജെ ആൻറ്​ ജെ ഒറ്റ ഡോസ്​ മതി. ഈ മാസം അവസാനത്തോടെ നടപടികൾ പൂർത്തിയാകും.

അമേരിക്കൻ കമ്പനിയായ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വികസിപ്പിച്ച കോവിഡ്‌ വാക്‌സിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരുന്നു. അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ചതാടെയാണ്​ ജോണ്‍സണിൻെറ കോവിഡ്‌ വാക്‌സിൻ കോവാക്‌സ്‌ പദ്ധതിയിലടക്കം ഉള്‍പ്പെടുത്തിയത്​. അതെ സമയം വള​രെ കുറഞ്ഞ അളവിലെ വാക്​സിനുകൾ എത്തുകയുള്ളുവെന്നാണ്​ വിവരം. ഒരു ഡോസിന്‍റെ വില 25 ഡോളർ അതായത്​ എകദേശം 1800 ലേറെ രൂപ വരുമെന്നാണ്​ വിവരം.

ഫൈസര്‍ - ബയോടെക്ക്‌, ആസ്‌ട്രസെനക എന്നീ കമ്പനികളുടെ വാക്‌സിനുകള്‍ക്ക്‌ ശേഷം അംഗീകാരം നേടുന്ന വാക്‌സിനാണ്‌ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിേൻറത്. നേരത്തെ യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും വാക്സിന് അംഗീകാരം നൽകിയിരുന്നു.

ജോണ്‍സണ്‍ & ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ്​ കോവിഡ് വാക്​സിന് നേരത്തെ യു.എസിൽ അനുമതി നൽകിയിരുന്നു. 

Tags:    
News Summary - Johnson & Johnson Covid vaccine likely to be available in India by July

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.