അങ്കമാലി -എരുമേലി റെയിൽ പാതക്കായി എം.പി മാരായ ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി എന്നിവർ കേന്ദ്ര റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവിന് സംയുക്ത നിവേദനം നൽകിയപ്പോൾ

അങ്കമാലി -എരുമേലി റെയിൽ പാതക്കായി സംയുക്ത നിവേദനം

ന്യൂഡൽഹി: അങ്കമാലി -എരുമേലി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകണമെന്നും പദ്ധതി നിർമാണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി, ഇടുക്കി, കോട്ടയം, പത്തനംതിട്ട പാർലമെന്റ് മണ്ഡലങ്ങളിലെ എം.പിമാരായ ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി എന്നിവർ കേന്ദ്ര റെയിൽവേ മന്ത്രി ആശ്വിനി വൈഷ്ണവിന് സംയുക്ത നിവേദനം നൽകി.

അങ്കമാലി - എരുമേലി റെയിൽവേയുടെ പകുതി ചിലവ് വഹിക്കാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവ് വഴിയും കത്തു വഴിയും മൂന്ന് തവണ കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിച്ചിട്ടും അനിശ്ചിതത്വം തുടരുകയാണെന്ന് എം.പിമാർ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തത് കൊണ്ടാണ് അങ്കമാലി -ശബരി റെയിൽവേ പദ്ധതിയുടെ നിർമാണം അനിശ്ചിതത്തിൽ തുടരുന്നത് എന്ന് റെയിൽവേ മന്ത്രി പ്രതികരിച്ചതായി എം.പിമാർ പറഞ്ഞു.

വിഷയം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാറിന്റെ പ്രതിനിധികളെയും എം.പി മാരെയും പങ്കെടുപ്പിച്ച് യോഗം വിളിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും എം.പിമാർ അറിയിച്ചു.

Tags:    
News Summary - Joint submission for Angamaly-Erumeli rail line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.