ശ്രീനഗർ: വിഘടനവാദികൾ റാലി നടത്തുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ശ്രീനഗറിൽ അധികൃതർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട മിർവായിസ് മുഹമ്മദ് ഫാറൂഖ്, അബ്ദുൽ ഗനി ലോൺ എന്നിവരുടെ ചരമദിനമായ േമയ് 21നാണ് ഇൗദ്ഗാഹ് മൈതാനങ്ങളിലേക്ക് മാർച്ച് നടത്താൻ വിഘടനവാദികൾ പദ്ധതിയിട്ടത്.
ക്രമസമാധാന പാലനത്തിെൻറ ഭാഗമായി ശ്രീനഗറിനു പുറമെ സഫകദൽ, റെയ്നവാരി, നൗഹട്ട, എം.ആർ ഗുഞ്ച്, ഖന്യാർ എന്നീ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇവിടങ്ങളിൽ 144ാം വകുപ്പുപ്രകാരമാണ് നിരോധനാജ്ഞ പ്രഖാപിച്ചിരിക്കുന്നത്.
‘സംയുക്ത പ്രതിരോധ മുന്നണി’ എന്ന ബാനറിനു കീഴിലാണ് വിവിധ വിഘടനവാദ സംഘടനകൾ റാലിനടത്താൻ ഒരുങ്ങിയത്. മിർവായിസ് മുഹമ്മദ് ഫാറൂഖ് 1990 േമയ് 21നും അബ്ദുൽ ഗനി ലോൺ 2002 േമയ് 21 നുമാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.