ന്യൂഡൽഹി: കൊല്ലപ്പെട്ട സുപ്രീം കോടതി ജഡ്ജി ബി.എച്ച് ലോയയുടെ പോസ്റ്റുമോർട്ടത്തിൽ കൃത്രിമം നടന്നതായി വെളിപ്പെടുത്തൽ. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ സുധീർ മഗന്ധിവാറിെൻറ നിർദേശ പ്രകാരം ഭാര്യാ സഹോദരനായ ഡോക്ടർ മകരന്ദ് വ്യവഹാരെയുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയതെന്ന് ദേശീയ മാധ്യമമായ കാരവാൻ മാഗസിൻ റിപ്പോർട്ട് ചെയ്തു.
ഒൗദ്യോഗിക റെക്കോർഡുകളിൽ ഡോക്ടർ എൻ.കെ തുംറാമായിരുന്നു പോസ്റ്റ്മോർട്ടം നടത്തിയത്. എന്നാൽ ഡോ. മകരന്ദ് വ്യവഹാരെയുടെ നേതൃത്തിലായിരുന്നു പോസ്റ്റ്മോർട്ടം നടന്നതെന്ന് മാഗസിൻ വെളിപ്പെടുത്തുന്നു. നാഗ്പൂരിലുള്ള സർക്കാർ മെഡിക്കൽ കോളജ് പ്രഫസറായിരുന്നു വ്യവഹാെര. എന്നാൽ രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതുകൊണ്ട് ജോലി സ്ഥലങ്ങളിൽ കൂടുതൽ അധികാരം വ്യവഹാരെ ഉപയോഗിച്ചിരുന്നു. ജസ്റ്റിസ് ലോയയുടെ പോസ്റ്റ്മോർട്ടത്തിൽ അയാൾ പ്രത്യേക താൽപര്യം കാണിച്ചിരുന്നതായും മാഗസിൻ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.