ചെന്നൈ: സേലത്ത് ജുഡിഷ്യൽ മജിസ്ട്രേട്ടിനെ കോടതി ജീവനക്കാരൻ കത്തിക്കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച സേലം ജില്ലാ കോടതി സമുച്ചയത്തിലെ നാലാമത് ജുഡിഷ്യൽ മജിസ്ട്രേട്ട് എം.പൊൻപാണ്ടിയെയാണ് ഓഫിസ് അസിസ്റ്റന്‍റായ പ്രകാശ് ചേമ്പറിൽ അതിക്രമിച്ചുകയറി കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്.
നെഞ്ചിന്‍റെ ഭാഗത്ത് കുത്തേറ്റ പരിക്കോടെ മജിസ്ട്രേട്ടിനെ സേലം ഗവ.മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. തുടർച്ചയായി സ്ഥലം മാറ്റപ്പെട്ടതിൽ പ്രകാശ് ഏറെ അസ്വസ്ഥനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മജിസ്ട്രേട്ടുമായി വാക്കേറ്റം നടത്തുന്നതിനിടെയാണ് കത്തിയെടുത്ത് കുത്തിയത്.
ബഹളംകേട്ട് അഭിഭാഷകരും മറ്റും പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രകാശിനെ(37) അസ്തമപട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യനില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.