ലഖ്നോ: ക്രമസമാധാന നില പാടെ തകർന്ന ഉത്തർപ്രദേശിൽ ‘ജംഗിൾ രാജ്’ തുടരുകയാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അതുകൊണ്ട് മുമ്പ് എസ്.പി സർക്കാറിനെ ഗവർണർ ‘ഉണർത്തിയ’ പോലെ യോഗി ആദിത്യനാഥ് സർക്കാറിനെയും ‘ഉണർത്തണ’മെന്ന് ഗവർണ റെ സന്ദർശിച്ച് ആവശ്യപ്പെട്ടുവെന്നും അഖിലേഷ് ലഖ്നോവിൽ മാധ്യമങ്ങളോട് പറഞ്ഞു.
‘‘എസ്.പി സംസ്ഥാനം ഭരിച്ചിരുന്ന കാലത്ത് ക്രമസമാധാന വിഷയങ്ങളിൽ സ്ഥിരമായി ഗവർണർ ഇടപെടുമായിരുന്നു. യാദവ ഉദ്യോഗസ്ഥർ മാത്രേമ ഉള്ളൂ എന്നും അക്കാലത്ത് പറയുമായിരുന്നു. എന്നാലിന്ന് ഒരു യാദവ എസ്.പിയോ ജില്ലാ മജിസ്ട്രേറ്റോ ഇല്ല. ജംഗിൾ രാജ് അവസാനിപ്പിക്കുന്നതിന് യോഗി സർക്കാറിനെ ഉണർത്തി ആവശ്യമായ നിർദേശങ്ങൾ നൽകണമെന്ന് ഞങ്ങൾ ഗവർണറോട് ആവശ്യപ്പെട്ടു.’’ -യു.പി ഗവർണർ രാംനായിക്കിനെ സന്ദർശിച്ച ശേഷം മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് പറഞ്ഞു.
സമാജ്വാദി സർക്കാറിെൻറ കാലത്ത് പല കാര്യങ്ങളിലും ഇടപെടൽ നടത്തിയിരുന്ന ഗവർണർ രാംനായിക്കിനെ കൂടി ലക്ഷ്യം വെച്ചായിരുന്നു അഖിലേഷിെൻറ പ്രസ്താവന. മുതിർന്ന പാർട്ടി നേതാവ് അഹ്മദ് ഹസനൊപ്പം ഗവർണറെ സന്ദർശിച്ച അദ്ദേഹം, സംസ്ഥാനത്തെ ക്രമസമാധാന നില തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനവും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.