ബംഗളൂരു: ജയിലിൽ സന്ദർശകരുടെ എണ്ണം കുറച്ച് എ.െഎ.ഡി.എം.കെ നേതാവ് വി.കെ ശശികല. അഴിമതിക്കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികലയെ കാണാൻ രണ്ടാഴ്ചക്കുള്ളിൽ തമിഴ്നാട്ടിൽ നിന്നും മൂന്നുപേരാണ് എത്തിയത്. ഏപ്രിലിൽ ശശികലയുടെ അഭിഭാഷകർക്ക് പുറമെ ബന്ധുവായ ഡോക്ടർ മാത്രമാണ് സന്ദർശകരായെത്തിയത്.
നേരത്തെ ജയിൽ സൂപ്രണ്ട് ശശികലക്ക് കൂടുതൽ സന്ദർശകരെ അനുവദിച്ചിരുന്നു. ആദ്യ മാസങ്ങളിൽ നിരവധിപേരാണ് ശശികലയെ കാണാൻ ജയിലിലെത്തിയിരുന്നത്.
ഇതേ ജയിലിൽ തടവു ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ സഹോദരഭാര്യ ഇളവരശി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജയിൽ ആശുപത്രിയിലാണ്. അനന്തരവനും എ.െഎ.ഡി.എം.കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായിരന്ന ടി.ടി.വി ദിനകരൻ കോഴകേസിൽ അറസ്റ്റിലായതും ശശികലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രാഷ്ട്രീയ കരുനീക്കങ്ങൾ അട്ടിമറിക്കപ്പെട്ടത് ശശികലയെ മാനസികമായി തകർത്തിട്ടുണ്ടെന്നാണ് ജയിൽ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.