ന്യൂഡൽഹി: ദേശീയ ഹരിത ട്രൈബ്യൂണൽ ചെയർമാൻ സ്ഥാനത്തുനിന്ന് ജസ്റ്റിസ് എ.കെ. ഗോയലിനെ നീക്കണമെന്ന് കേന്ദ്ര മന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഒാഫ് ഇന്ത്യ പ്രസിഡൻറുമായ രാംദാസ് അതാവലെ ആവശ്യപ്പെട്ടു. അതിക്രമങ്ങളിൽനിന്ന് പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ടവർക്ക് സംരക്ഷണം നൽകുന്ന നിയമം ദുർബലപ്പെടുത്തി വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് എ.കെ. ഗോയലെന്ന് അതാവലെ ആരോപിച്ചു.
നിയമത്തിൽ ദലിതർക്ക് സന്തോഷമില്ലെന്നും വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി പറഞ്ഞു. പട്ടിക വിഭാഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ ദുർബലപ്പെടുത്തി മാർച്ച് 20നായിരുന്നു ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ഉത്തരവ്. പ്രതിക്ക് മുൻകൂർ ജാമ്യത്തിന് അവസരം, കേസ് രജിസ്റ്റർ ചെയ്യുന്നതിനുമുമ്പ് പ്രാഥമിക അന്വേഷണം തുടങ്ങിയ വ്യവസ്ഥകൾ ഉത്തരവിെൻറ ഭാഗമാണ്.
സുപ്രീംകോടതിയിൽനിന്ന് വിരമിച്ച ദിവസമാണ് ഹരിത ൈട്രബ്യൂണൽ ചെയർമാനായി ജസ്റ്റിസ് എ.കെ. ഗോയലിനെ നിയമിച്ചത്. ഇതിൽ പ്രതിപക്ഷ എം.പിമാരും പിന്നാക്ക വിഭാഗം നേതാക്കളും പ്രതിഷേധിച്ചിരുന്നു. ജൂലൈ ആറു മുതൽ അഞ്ചു വർഷത്തേക്കാണ് നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.