ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധന ഹരജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് കൈമാറിയ തീ രുമാനത്തോട് ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാനും ഡി.വൈ ചന്ദ്രചൂഡിനും വിയോജിപ്പ്. മുസ് ലിം സ്ത്രീകളുടെ പള്ളി പ്രവ േശനം, സമുദായത്തിന് പുറത്ത് വിവാഹം ചെയ്ത പാഴ്സി സ്ത്രീകളുടെ ആരാധനാലയങ്ങളിലെ പ്രവേശനം എന്നിവ ശബരിമല യുവതീ പ്രവ േശന കേസ് കൈകാര്യം ചെയ്ത ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയിൽ വരുന്നില്ലെന്ന് ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടി. അതുകൊ ണ്ട് ശബരിമല സ്ത്രീ പ്രവേശനവുമായി ഇത് കൂട്ടിക്കുഴക്കേണ്ടെന്നും ജസ്റ്റിസ് നരിമാൻ എഴുതിയ വിധിയിൽ പറയുന്നു.
സ്ത്രീകളുടെ ജനിതകഘടനവെച്ച് ക്ഷേത്ര പ്രവേശനം നിഷേധിക്കണമോ എന്ന പൊതുതാൽപര്യ ഹരജിയിലെ ചോദ്യത്തിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്നും ജസ്റ്റിസ് നരിമാൻ ചൂണ്ടിക്കാട്ടുന്നു
സുപ്രീംകോടതി വിധിക്കെതിരായ വിമർശനം അനുവദനീയമാണ്. പക്ഷെ അത് അട്ടിമറിക്കാനുള്ള സംഘടിതശ്രമം അനുവദിച്ച് കൂടാ. കോടതി വിധി പുറപ്പെടുവിച്ച് കഴിഞ്ഞാൽ അത് അന്തിമവും എല്ലാവർക്കും ബാധകവുമാണ്. വിശുദ്ധ ഗ്രന്ഥം ഇന്ത്യൻ ഭരണഘടനയാണെന്നും ജസ്റ്റിസ് നരിമാൻ വിയോജന വിധിയിൽ വ്യക്തമാക്കുന്നു.
ശബരിമലയിൽ യുവതീ പ്രവേശനം വിധിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹരജികൾ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിനാണ് കൈമാറിയത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനും ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, എ.എൻ ഖാൻവിൽകർ എന്നിവർ അംഗങ്ങളായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാൻ, ഡി.വൈ ചന്ദ്രചൂഡ് തീരുമാനത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.