ജ്യോതിരാദിത്യ സിന്ധ്യ

'ഷിൻഡെയും ഫഡ്‌നാവിസും ചേർന്ന് മഹാരാഷ്ട്രയെ വികസന പാതയിലേക്ക് തിരികെ കൊണ്ടുവരും'- ജ്യോതിരാദിത്യ സിന്ധ്യ

മുംബൈ: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെയുടെ കീഴിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനെ സ്വാഗതം ചെയ്ത് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ചേർന്ന് സംസ്ഥാനത്തിന്റെ വികസനം വേഗത്തിലാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

എന്നാൽ ഉദ്ധവ് താക്കറെയുടെ മഹാ വികാസ് അഘാഡി സർക്കാർ വികസനത്തിന്‍റെ പാതയിൽ ഒരു സ്പീഡ് ബ്രേക്കർ പോലെയായിരുന്നു പ്രവർത്തിച്ചിരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ഷിൻഡെയുടെ തീരുമാനത്തിന് എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്ന് ഞാൻ നന്ദി പറയുന്നു. ഒരു മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് നല്ല ആത്മവിശ്വാസമുണ്ട്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയെ വികസനത്തിന്റെ പാതയിലേക്ക് തിരികെ കൊണ്ടുവരും'- സിന്ധ്യ പറഞ്ഞു.

മഹാരാഷ്ട്രയുടെ വികസനത്തിന് എല്ലാപ്പോഴും അപാരമായ സാധ്യതകളുണ്ടായിരുന്നെങ്കിലും കഴിഞ്ഞ സർക്കാർ ഒരു സ്പീഡ് ബ്രേക്കർ പോലെ പ്രവർത്തിച്ചത് കാരണം സംസ്ഥാനത്തിന്‍റെ വികസനം പിന്നോട്ട് പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദയ്പൂർ കൊലപാതകത്തിലെ കുറ്റവാളികൾക്കെതിരെ കർഷന നടപടിയെടുക്കണണെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Jyotiraditya Scindia welcomed the formation of a new government in Maharashtra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.