കൊല്‍ക്കത്ത: താന്‍ സെലിബ്രിറ്റിയെന്ന് കരുതിയതില്‍ ഖേദിക്കുന്നുവെന്ന് 'കച്ചാ ബദാം' ഗായകൻ ഭൂബന്‍ ബദ്യാകര്‍. പാട്ട് വൈറല്‍ ആയതോടെ താന്‍ സെലിബ്രിറ്റി ആണെന്നു സ്വയം കരുതി. എന്നാല്‍ അതില്‍ താന്‍ ഇപ്പോള്‍ മാപ്പ് ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ വഴിയോരങ്ങളില്‍ കച്ചാ ബദാം (കപ്പലണ്ടി) വിറ്റിരുന്ന ഭൂബന്റെ പാട്ട് വൈറലായതോടെ താന്‍ സെലിബ്രിറ്റിയാണെന്ന് സ്വയം പ്രഖ്യാപിച്ച് ഇയാൾ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് താന്‍ ഇനി കച്ചാ ബദാം വില്‍പ്പനയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ പ്രതികരണങ്ങളില്‍ ഭൂബന്‍ ബദ്യാകര്‍ ഖേദം പ്രകടിപ്പിച്ചത്.വളരെെപ്പട്ടെന്നായിരുന്നു ഭൂബന്‍ ബദ്യാകര്‍ എന്ന കപ്പലണ്ടിക്കച്ചവടക്കാരന്റെ പാട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ഇന്ത്യക്കകത്തും പുറത്തും ഇന്‍സ്റ്റഗ്രാം റീലുകളിലും ടിക് ടോക് വീഡിയോകളിലും 'കച്ചാ ബദാം' വലിയ പ്രചാരം നേടിയിരുന്നു.
ഭൂപന്‍ തന്റെ ബൈക്കിന്റെ പിന്നില്‍ കെട്ടി വെച്ച കപ്പലണ്ടിച്ചാക്കുമായി കച്ചവടത്തിനെത്തുമ്പോള്‍ അവിടെ ആളുകളെ ആകര്‍ഷിക്കാന്‍ പാടുന്ന ഗാനമായിരുന്നു 'കച്ചാ ബദാം'. ഭൂബന്റെ ഗാനം ഏക്താര എന്ന യൂട്യൂബ് ചാനലാണ് ആദ്യം പുറത്തു വിടുന്നത്. ഇതിന്റെ നൃത്തച്ചുവടുകള്‍ കൂടി പുറത്തിറങ്ങിയതോടെ ഇന്‍സ്റ്റഗ്രാമിലും ടിക് ടോക്കിലും 'കച്ചാ ബദാമായി' ട്രെന്‍ഡ്. പശ്ചിമബംഗാളിലെ ഗ്രാമത്തില്‍ ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് ഭൂപന്‍ താമസിക്കുന്നത്.
പുതിയ പാട്ട്
കച്ചാ ബദാമിന് പിന്നാലെ പുതിയ ഗാനവുമായും ഭുബൻ ബദ്യാകർ എത്തിയിരുന്നു. 'അമർ നോടുൻ ഗാരി' എന്നാണ് പുതിയ പാട്ടിന്‍റെ പേര്. താൻ വാങ്ങിയ കാറിനെ കുറിച്ചാണ് ഭുബന്‍റെ പുതിയ പാട്ട്. സ്വന്തമായി വാങ്ങിയ പുതിയ കാറോടിക്കാനുള്ള ശ്രമത്തിനിടെ അപകടത്തിൽപ്പെടുകയും നേരിയ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടാണ് പുതിയ പാട്ട് കാറിനെക്കുറിച്ച് തന്നെയാകാൻ തീരുമാനിച്ചതെന്നും ഭുപൻ പറഞ്ഞു.
വാഹനം വാങ്ങിയതും എങ്ങനെയാണ് അപകടമുണ്ടായതെന്നും വിവരിക്കുന്ന ഭുപന്‍റെ പുതിയ പാട്ടിൽ ഗുരുതരമായ പരിക്കുകളിൽ നിന്നും ദൈവം തന്നെ എങ്ങനെ രക്ഷപ്പെടുത്തിയെന്നും പറയുന്നുണ്ട്. ഈ ഗാനവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഈയടുത്താണ് താരത്തിന് വാഹനാപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് പശ്ചിമ ബംഗാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുതിയ കാർ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനം മതിലിൽ ഇടിക്കുകയായിരുന്നു. ഫെബ്രുവരിയിലായിരുന്നു അപകടം. സംഭവത്തിൽ മുഖത്തും നെഞ്ചിനും സാരമായി പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.