കടകംപള്ളിയുടെ ചൈന സന്ദർശനം: രാജ്യത്തിന്​ നാണക്കേടുണ്ടാകുമെന്നതിനാലാണ്​ അനുമതി നിഷേധിച്ചതെന്ന്​ കേന്ദ്രം

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ചൈനാ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ്​. മന്ത്രിയുമായുള്ള ചര്‍ച്ചക്ക് താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരെയാണ് ചൈന നിയോഗിച്ചത്. ഇത് രാജ്യത്തിന് നാണക്കേടുണ്ടാക്കുമെന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.  

ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് പോകുന്നതിനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്രത്തി​​െൻറ അനുമതി തേടിയത്. കാരണം വ്യക്തമാക്കാതെയാണ് കേന്ദ്രം മന്ത്രിക്ക് അനുമതി നിഷേധിച്ചത്. ആദ്യമായാണ് കേന്ദ്രം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയത്. 

Tags:    
News Summary - Kadakam Palli's Meet With China Make India Shame - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.