ലഖ്നൗ: ശിശുരോഗ വിദഗ്ധൻ ഡോ. കഫീൽ അഹ്മദ് ഖാനെ യു.പി സർക്കാർ വീണ്ടും അറസ്റ്റ് ചെയ്തു. 70 കുഞ്ഞുങ്ങൾ 'ദുരൂഹ പനി' ബാധിച്ച് മരണപ്പെട്ട ബഹ്‌റായിച്ച് ആശുപത്രിയിൽ കുഞ്ഞുങ്ങളെ പരിശോധിച്ചതിനാണ് ഉത്തർപ്രദേശ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നേരത്തെ ഉത്തർപ്രദേശിലെ ഖൊരഖ്പൂരിൽ 64 പിഞ്ചുകുഞ്ഞുങ്ങൾ ഒാക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ നിരവധി കുരുന്നുകളെ സ്വന്തം ചെലവിൽ ഒാക്സിജൻ വാങ്ങി രക്ഷിച്ച കഫീൽ ഖാനെ യോഗി ആദിത്യനാഥ് സർക്കാർ പിടികൂടിയിരുന്നു.
45 ദിവസത്തിനുള്ളിൽ 70 കുഞ്ഞുങ്ങളോളം മരണപ്പെട്ടതിനെ തുടർന്ന് ബഹ്‌റായിച്ച് ആശുപത്രി വാർത്തകളിൽ ഇടം നേടിയിരുന്നു. 'ദുരൂഹ പനി' മൂലമാണ് കുട്ടികൾ മരണപ്പെട്ടതെന്ന ഡോക്ടർമാരുടെ വാദം ആശുപത്രി സന്ദർശിച്ച കഫീൽ ഖാനും കൂട്ടരും തള്ളുകയും കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.
മസ്തിഷ്കവീക്കത്തിേൻറതിന് തുല്യമായ രോഗ ലക്ഷണങ്ങളാണ് കുഞ്ഞുങ്ങളിൽ കണ്ടതെന്നായിരുന്നു ഡോക്ടർ കഫീൽ ഖാെൻറ വിശദീകരണം. സംഭവത്തെ കുറിച്ച് അറിഞ്ഞ ഉത്തർപ്രദേശ് പൊലീസ് ഉടനെ സ്ഥലത്തെത്തി കഫീൽ ഖാനെയും കൂടെയുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്ത് സിംബൗളി ഷുഗർ മിൽ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
അതെസമയം, സഹോദരനെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് കഫീൽ ഖാെൻറ സഹോദരൻ ആദിൽ അഹ്മദ് ഖാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ബഹ്‌റായിച്ച് ആശുപത്രിയിലെ ഡോക്ടർമാരുടെ വാദം തള്ളിക്കളഞ്ഞതിനാണ് തെൻറ സഹോദരനെ പിടികൂടിയിരിക്കുന്നത്. കഫീൽ ഖാനെ കാണാൻ തന്നെയും കുടുംബത്തെയും പൊലീസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹത്തെ മോചിപ്പിക്കുന്നത് വരെ തങ്ങൾ ഗസ്റ്റ് ഹൗസിസിന് മുമ്പിൽ സമരം ചെയ്യുമെന്നും സഹോദരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.