രാമേശ്വരം: മുൻ രാഷ്പ്രതി എ.പി.ജെ. അബ്ദുൽകലാം സ്വപ്നം കണ്ട 2022ലെ വികസിത ഇന്ത്യ യാഥാർഥ്യമാക്കാൻ ജനം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കലാമിെൻറ ജന്മദേശമായ രാമേശ്വരത്ത് അദ്ദേഹത്തിെൻറ പേരിൽ നിർമിച്ച ദേശീയ സ്മാരകം ഉദ്ഘാടനം ചെയ്തശേഷം പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്ത് 125 കോടി ജനങ്ങളുണ്ട്. അവർ മുന്നോട്ട് വെക്കുന്ന ഒാരോ കാൽെവപ്പും രാജ്യവികസനത്തിെൻറ മുന്നോട്ടുള്ള പ്രയാണത്തിൽ 125 കോടി കാൽവെപ്പാകും. കേന്ദ്ര സർക്കാർ നടപ്പാക്കിയ സ്റ്റാൻഡ് അപ്, സ്റ്റാർട്ട് അപ് ഇന്ത്യ അടക്കം പദ്ധതികൾ കലാമിെൻറ സ്വപ്നസാക്ഷാത്കാരത്തിനുള്ള നീക്കങ്ങളാണ്. ശ്രീലങ്കയിലേക്ക് കടക്കാൻ ശ്രീരാമൻ രാമസേതു പാലം പണിതപ്പോൾ അതിലേക്ക് അണ്ണാൻപോലും തന്നാലാകുംവിധം സഹായം ചെയ്തെന്ന് രാമായണത്തിൽ പറയുന്നു. ആ അണ്ണാറക്കണ്ണനെപോലെ ജനം സമർപ്പിതരായാൽ ഇന്ത്യക്ക് ഉന്നതങ്ങളിലെത്താനാവും -മോദി പറഞ്ഞു.
രാമേശ്വരം സന്ദർശിക്കുന്ന തീർഥാടകരും യുവാക്കളും കലാമിെൻറ സ്മാരകം കാണാനും സമയം കണ്ടെത്തണം. അമിതാധ്വാനം ചെയ്ത് സ്മാരകം യാഥാർഥ്യമാക്കിയ തൊഴിലാളികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. രാജ്യത്തെ 7500 കിലോമീറ്റർ തീരപ്രദേശത്ത് നടപ്പാക്കുന്ന സാഗർമാല പദ്ധതി ജനജീവിതത്തിൽ ഏറെ മാറ്റം കൊണ്ടുവരുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. കലാം വീണവായിക്കുന്ന നിലയിൽ സ്ഥാപിച്ച തടികൊണ്ടുള്ള പ്രതിമ ചടങ്ങിൽ അദ്ദേഹം അനാച്ഛാദനം ചെയ്തു. പിന്നീട് കലാമിെൻറ ബന്ധുക്കളെ കണ്ടു. തമിഴ്നാട് ഗവർണർ വിദ്യാസാഗർ റാവു, മുഖ്യമന്ത്രി കെ. പളനിസാമി, കേന്ദ്രമന്ത്രിമാരായ പൊൻ രാധാകൃഷ്ണൻ, നിർമല സീതാരാമൻ എന്നിവർ പ്രധാനമന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.